ഹോട്ട് വാട്ടര്‍ ബാഗ്

അടിവയറ്റിലെ നീറിപ്പുകച്ചിലുനു മേല്‍
നിന്നെ ചേര്‍ത്തു വെച്ചത് ;
അമ്മ ....

തിളപ്പിച്ചതെന്തും,
വേദനകളെ തണുപ്പിക്കുമത്രേ !

ചാമ്പയ്ക്ക നിറമുള്ള എന്റെ കുഞ്ഞു ജലസംഭരണി...

പറഞ്ഞു തരാമോ
എങ്ങിനെ ഞാനിതിനെ മനസ്സില്‍ ചേര്‍ത്തു വെക്കുമെന്ന്‍ ??

2 comments:

വല്യമ്മായി said...

അതൊരു ചോദ്യമാണല്ലോ :)

വാഴക്കാവരയന്‍ (Sinoj Cyriac) said...

മഞ്ഞുപോലുള്ള ചില ഓര്‍മ്മകള്‍ക്കും ചൂടുണ്ട്.... മനസിലെ വേദനകള്‍ മായ്ക്കാനുള്ള മരുന്നാണതും..