
മുറിച്ചിട്ട മുടിയോ
പരുക്കൻ തുണി സാഞ്ചിയോ എനിക്കില്ല..
ഗൊദാർദും കീസ്ലോസ്കിയും
വാക്കുകളിൽ നിറയുകയോ
ഫെസ്റ്റിവെൽ മുറ്റങ്ങളിൽ
അലസം നടക്കുകയോ ചെയ്യാറില്ല ......
സുഹൃത്തുക്കളുണ്ടെന്നതു നേര് ..;
പക്ഷേ അവരുടെ റാക്കുകുപ്പികളോട്
ഒരിറ്റു നീതി കാട്ടാൻ
എന്റെ പെൺ തൊണ്ടക്കാകാറില്ല !!
കള്ളു ചെന്നാലവർ
ജെന്ററിൽ കോൺഷ്യസ് ആകുകയും
'ഫെമിനിസത്യം' മറക്കുകയും ചെയ്യും !
നിലവിലെ പ്രശ്നം
ഇഷ്ടമുള്ളവനൊപ്പം ഉങ്ങുന്നതോ
കൂട്ടുകാരിയെ കെട്ടിപ്പിടിച്ചതോ അല്ല..
അടുക്കളയിെല മിച്ചമുള്ള പാത്രങ്ങൾ
ഉണങ്ങിക്കിടക്കുന്നു ...
പകുതി ഞാനയാൾക്കു വെച്ചു ..
അങ്ങിനെ ഞാനും ഒരു ....പരുക്കൻ തുണി സഞ്ചിയായി !
15 comments:
പ്രിയ സുഹൃത്തേ....ഇനിയും നല്ല വരികള്‍ക്കായ് കാത്തിരിക്കുന്നു
സ്നേഹപൂര്‍വ്വം,
Ramees
ഇഷ്ടമായതു കൊണ്ടുതന്നെ...
..ആശംസകള്‍...
നന്നായിട്ടുണ്ട്, വീണ്ടും എഴുതുക എഴുതി കൊണ്ടേ ഇരിക്കുക ..............എല്ലാ നന്മകളും നേരുന്നു........
സസ്നേഹം...
റമീസ്
(http://www.kramees.blogspot.com/)
INNIYUM NALLA KAVITHAKAL PRATHEEKSHIKKUNNU
"Never let the hand you hold, hold you down" Anonymous
നിലവിലെ പ്രശ്നം
ഇഷ്ടമുള്ളവനൊപ്പം ഉങ്ങുന്നതോ
കൂട്ടുകാരിയെ കെട്ടിപ്പിടിച്ചതോ അല്ല..
അടുക്കളയിെല മിച്ചമുള്ള പാത്രങ്ങൾ
ഉണങ്ങിക്കിടക്കുന്നു ...
പകുതി ഞാനയാൾക്കു വെച്ചു ..
അങ്ങിനെ ഞാനും ഒരു ....പരുക്കൻ തുണി സഞ്ചിയായി !
മനോഹരം ....!!! ഭാവുകങ്ങള്‍..!
If this is what you call feminism, then all women should boycot form it. what a pitty!
isthamaayi ee atmagatham. nilavil oru veetil ithu thanneyanu puthiya prasnam
BRILLIANT WRITING!!
be careful doctr many are trying to pull you down!!
its sad to see that your friends itself pulling you down
കവിതയിലേക്ക് നോക്കിക്കുന്ന ഒന്ന്.......
മടിക്കുന്ന എന്നെ
എഴുതിക്കുന്ന ഒന്ന്.........
enikkithonnum angottu manasilakunnilla....
മനോഹരം.
എങ്കിലും ഒരു ചെറിയ അപൂര്‍ണ്ണത ഫീല്‍ ചെയ്തു.
Post a Comment