
ഏറ്റവും പരുക്കനായ പ്രതലത്തിലും
നിങ്ങൾക്കെന്നെ തട്ടാം ........
ഞാനുരുണ്ടുരുണ്ട്
ഓടിക്കൊണ്ടിരിക്കും;
പിറകിൽ നിങ്ങളും .....
ഓരോരുത്തർക്കും എന്നെ അതിർത്തി കടത്തണം ..
ഗോൾ വല കിലുക്കുന്നവൻ മിടുമിടുക്കൻ !
എന്നെ തൊഴിച്ചോളൂ
ബുട്ടണിഞ്ഞ കാൽകളെ
എനിക്കിപ്പോൾ പെരുത്തിഷ്ടാണ്....
പക്ഷെ പതിവുകളില്ലാതെ ഞാൻ മുള്ളാണി തിരയുന്നു ;
ഒരു കുറിയവനെങ്കിലും എന്റെ നെഞ്ചു തുളച്ചിരുന്നെങ്കിൽ
കാറ്റു പോയൊരു പന്താകാമായിരുന്നു.....




