
മുക്കുറ്റീ നീ,
കൈകൾ കോർക്കുക..
കുഞ്ഞു വിരലുകൾ
മണ്ണിലാഴ്ത്തുക
അവരെത്തിടുമിപ്പോൾ..
തല നുള്ളാൻ
കളം നിറക്കാൻ
നിറം ചേർത്തൊരുപ്പുകൂനകൾ...
അവയിൽ നാം ഉരുകിടുമ്പോൾ
അവർ ചുറ്റും
കൂടി നിൽക്കും...
ആറാപ്പേ റേയ് വിളിക്കും...
ഓടിടാൻ കാൽകളില്ല..
പറന്നിടാൻ ചിറകുമില്ല..
ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...
മൺകൂനകൾ മൂനത്തെണ്ണം..
അരികത്തായ് ഞാൻ കിടപ്പൂ..
മുക്കുറ്റീ..;
അനുജത്തീ നീ,
തല താഴ്ത്തുക
ഒളിച്ചിരിക്ക...
ഘോഷങ്ങൾ..തീർന്നിടട്ടേ..
ഓടിടാൻ കാൽകളില്ല..
പറന്നിടാൻ ചിറകുകളില്ല....
ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...
ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...
12 comments:
അവര്‍ ആര്‍ക്കട്ടെ
നുള്ളാന്‍
ഒരു മുക്കൂറ്റിയുടെ പൂ പോലുമില്ലാത്ത
ഒരു തുമ്പയും പൂക്കാത്ത കാലത്തിലേക്ക്
ഓടിയെത്താന്‍ ഇനി അധികം ദൂരമില്ല!
പുതിയ കുട്ടികൾ പുതിയ തുമ്പകൾ കാണും,പുതിയ ഓണം കാണും എന്നാണെന്റെ പ്രതീക്ഷ.നാം അനുഭവിച്ച പാഠം മാത്രമാണോണം എന്ന ശാഠ്യമില്ല.
വരികൾ നന്നായിട്ടുണ്ട്.
ആശംസകൾ...
good one keep it up
pookalude vishmam aarariyan?
കര്‍ക്കിടക തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇരുപത്തെട്ടോണമാണ്
ഈ കവിത
ഒത്തിരിയൊത്തിരി സന്തോഷം....
ആറാപ്പേറേയ്......റേയ്....റേയ്റേയ്
ethra onam kazhinhalum
ee kochu mukkutti vadukilla
ethra pookkal kozhinhupoyalumee
kochu poovinnu prayamavilla!
biju puthuppanam
ethra onam kazhinhalum
ee kochu mukkutti vadukilla
ethra pookkal kozhinhupoyalumee
kochu poovinnu prayamavilla!
biju puthuppanam
അക്ഷര തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കണം.
നന്മകള് മാത്രം.....
Arppuvilikal iniyum uyaratte...!
Manoharam, Ashamsakal...!!!
dhana ezhuthikandathil eettavum mikacha aasayam...
pookkalude vedana aarariyan !!!
oru nalla kavithakoodi vaayichu.............malayalathilekku dhairyamaayi chekkeram............
thank u
Post a Comment