സ്വപ്ന ശലഭത്തിന്‌..














വിരസരാത്രി.
അശ്രദ്ധമൊരു മൗസ് ക്ലിക്ക്

മോണിറ്റർ ഭേദിച്ച്
ഒരു കുഞ്ഞു ശലഭം

ചിറകുകൾ തുളഞ്ഞിരിക്കുന്നു...
നുറുങ്ങിയമർന്നിരിക്കുന്നു...

വിറക്കേണ്ട
പകക്കേണ്ട..
വിരലിൽ അമർന്നിരുന്നോളൂ..

ഇതെന്റെ നോട്ടുപുസ്തകം
മിനുക്കിന്റെ ചട്ടയുള്ളത്‌..
ഉൾവഴികൾ വിജനമായത്‌..
അക്ഷരങ്ങൾ മറന്നത്‌..

കണ്ണുകൾ കുഴഞ്ഞിരിക്കുന്നൂ
അവിടെ മഴ പെയ്യുന്നൂ
ഇനി നമുക്കുറങ്ങാമെന്നോ..?

സ്വപ്നങ്ങൾ കാണണമെന്നോ..
എഴുതാൻ തുടങ്ങണമെന്നോ...

കടലാസുകൾ നിറയുകയായീ..
സ്വപ്നങ്ങൾ പുലരുകയായീ....

ബിനു,
ശലഭം പ്രകാശമാണ്‌..
ജീവന്റെ വിലാസമാണ്‌..


സമർപ്പണം:
കുഞ്ഞനുജൻ ബിനു എം ദേവസ്യക്ക്‌...'സ്വപ്നങ്ങളിലേക്കുള്ള വഴികൾക്ക്‌'...

എഴുതണമെന്നു തോന്നിയയത്‌ ബിനുവിന്റെ കവിതകളിലൂടെയാണ്‌..എല്ലു നുറുങ്ങുന്ന ശരീരവുമായി അവൻ നമ്മോടു പങ്കു വെക്കുന്നത്‌ വ്യക്തിപരമായ വേദനകളല്ല..മറിച്ച്‌ പൊതു സമൂഹത്തിന്റെ സങ്കടങ്ങളാണ്‌..പ്രതീക്ഷകളാണ്.

www.binusdream.blogspot.com

രാജ്ഞി




മുറിവുകൾക്കു മേൽ
വിലക്കുക്കുകളടുക്കിയ
എന്റെ സാമൃ‍ാജ്യം...

ചാര നിറം പൂശിയ
ഏഴു നിലകൾ...

വെൺചാമരക്കട്ടിൽ
താരാട്ട്‌..
പാലും മധുരവും...

അങ്ങു താഴെ
കൊതി പിടിപ്പിക്കും വഴികൾ;
പൊടി പറക്കുന്നവ..

ഇന്നലെ എനിക്കൊരു കയറു കിട്ടി...
ഊർന്നിറങ്ങുമ്പോൾ,
കൈകൾ മുറിയുന്നുണ്ടായിരുന്നു..

ഇപ്പോൾ എനിക്കു വിശക്കുന്നുണ്ട്‌
ദാഹിച്ചു വലയുന്നുണ്ട്‌..
പൊടിക്കാറ്റു വലക്കുന്നുണ്ട്‌..

എനിക്കു ജീവൻ വെച്ചിരിക്കുന്നു..
ഭൂതകാലശബ്ദം
തകരുന്ന ഗോപുരത്തിന്റേതാണ്‌...

ഞാനതിപ്പോൾ..കേൾക്കുന്നതേയില്ല..
കേൾക്കുന്നതേയില്ല..
കേൾക്കുന്നതേയില്ല..

സ്വപ്നങ്ങള്‍














രാത്രികളെ വെറുത്തത്‌
ചീവീടുകൾ മൂളിയതു കൊണ്ടേയല്ല
കണ്ണടയുമ്പോഴേക്കും അവറ്റകൾ
പതുങ്ങിയെത്തുന്നു..

കൈകൾ പിടിക്കുന്നു
നിർബന്ധപൂർവ്വം കയങ്ങളിലേക്കു നടത്തിക്കുന്നു..
വാർത്തകളുടെ കൊളാഷുകളാണിവിടെ..

ഒരഛൻ മകളെ പ്രണയിച്ചത്‌..
കാമിച്ചത്‌..
അനുജന്റെ...

ഹൊ..കൊളാഷുകളുടെ വകഭേദങ്ങൾ..

ഇന്നലെ ഞാനും കണ്ടു..
എന്റെ പാവം അച്ഛൻ...

ചുവക്കാതിരിക്കാനുള്ള ചില വിഫലശ്രമങ്ങള്‍




മാംസം കടന്ന്‌,
മനസ്സു തുളച്ച,
നിണ്റ്റെ ശകാരങ്ങള്‍ക്ക്‌....
തിളങ്ങുന്ന ചുരികയേക്കാള്‍ മൂര്‍ച്ച.


അതിനാല്‍, നീയെന്നെ തുരുതുരെ കാമിക്കുബോള്‍,
ചുവക്കാതിരിക്കാന്‍ ശ്രമിക്കാം.....
വേദനയില്‍ കരയാതിരിക്കാനും....

നിനക്കെന്നെ മാത്രമല്ലേ മുറിവേല്‍പ്പിക്കാനാകൂ
പക്ഷെ.. ഈ മൂക്കുകയര്‍......

യന്ത്രഭാഷയുടെ നിഘണ്ടു











യന്ത്രഭാഷയുടെ നിഘണ്ടുവിലേക്ക്‌ ഞാൻ നടന്നത്‌
നിന്റെ കൂട്ടിനു ശേഷം..

ആദ്യ വിറയലിൽ നീയുണരുമ്പോൾ
എന്നിലൊരു മൂളിപ്പാട്ടുണരുന്നു..

നിന്റെ ഭാഷ മൗനത്തിന്റേതായിരുന്നു
യാത്രകളിൽ ഞാൻ തുരു തുരെ വർത്തമാനം പറഞ്ഞു.
പൊട്ടിച്ചിരിച്ചു..
കാർമേഘങ്ങൾ പലകുറി കടന്നു പോയ്‌
ഞാനറിയുന്നു...
നിരത്തിലെ
പൊള്ളും ചൂടിൽ
നിന്റെ ചക്ക്രങ്ങൾക്കു തീ പിടിക്കുന്നുണ്ട്‌

വല്ലാതെ വേദനിക്കുന്നുണ്ട്‌
നീ നിലവിളിച്ചതേയില്ല...

പടുകുഴികളിൽ വല്ലാതെ പിടഞ്ഞിട്ടുണ്ട്‌.

എന്നെ നീ ഉലച്ചതേയില്ല..

സഞ്ചാരികൾ ചുറ്റിനും പലകുറി കടന്നു പോയ്‌...


കുത്തി മുറിവേൽപ്പിച്ചോർ,
കുത്താതെ കുത്തിയോർ,
സമ്പത്തിനപ്പുറം നോട്ടമില്ലാത്തവർ
ഉള്ളിന്റെയുള്ളിലെ മുറിവു കാണാത്തവർ

നീയെന്റെ ആത്മാവിൻ യന്ത്രമായ്‌ മാറുക
മൗനമായെന്നോടു മിണ്ടുക..

നിൻ മുഖം മേലെന്റെ മുഖമമർത്തട്ടെ ഞാൻ




പരല്മീനുകളുടെ ശബ്ദം

മണിനാദം
മുഴങ്ങുന്നു

മരണത്തിന്റ്റെതല്ലിക്കുറി

നിന്സ്വരം കടലിരബമായ്

അലയടിച്ചുയരുന്നു....

സ്നേഹനിശ്വാസങ്ങളെന്സിരകളില്

പതച്ചാര്ത്തലക്കുന്നു....

തിരമാലകളെന്നില്കവിതകളാകുന്നു....

ഞാന്നിന്നില്ജലമാകുന്നു...

പിന്നെയൊരു പരല്മീനായ്‌...

നിന്‍..ഞരബുകളില്‍....

നീന്തിത്തിമര്ത്തൊരുനാള്

ഞാന്നീയും,

നീ ഞാനുമായിടും....


മേഘമല്‍ഹാര്‍

സൗഹൃദം..

ഇടവേളകളില്ലാത്ത,

എന്റെ സ്വകാര്യ ഡയറി.

നിന്റെ വാശികളില്‍..

ഉറങ്ങിയുണരാന്‍,

ഞാന്‍ ശേഖരിച്ച,

വാക്കുകളുടെ മഴക്കാലം.

എന്റെ ലിപികള്‍ പൗരാണികങ്ങളാകാം...

അര്‍ഥരഹിതമെന്നു സംശയിക്കുകയും ചെയ്യാം....

പക്ഷേ,അവയില്‍ ഞാനുണ്ട്‌.

കരുതലും നോവുമുണ്ട്‌.

എന്നിലേക്കു നോക്കുക,

ബന്ധനങ്ങളുടെ കല്‍മതിലുകള്‍ക്കപ്പുറം,

സ്നേഹത്തിന്‍ മുന്തിരിവള്ളികള്‍ കാണുക.

ഓരോ മുന്തിരിയും എന്നില്‍ പിറന്നത്‌...

അതു നിന്റെ ഉമിനീരില്‍ ഉരുകിത്തിളക്ക്കട്ടേ.....

നുണകള്‍ കല്ലുകളായിടാം,

തുറുകണ്ണുകള്‍ കോമാളിത്തം കാട്ടിടാം,

എല്ലാ കയ്പ്പിനുമപ്പുറം....

ഒന്നു നീ അറിയുക.

കടല്‍ സുര്യനേയും,

പൂക്കള്‍ ശലഭങ്ങളേയും,

വേര്‍ മണ്ണിനേയും,

സ്നേഹിക്കുന്നതിനേക്കാള്‍....

ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

കാരണം,

ഞാനുരുമിപ്പറക്കുന്നത്‌,

നനഞ്ഞ മേഖങ്ങളേയാണ്‌....

എനിക്കും നിനക്കുമിടയിലെ പട്ടുനൂല്‍ ബന്ധം...

നേര്‍ത്തു നേര്‍ത്തു വന്നേക്കാം,

പക്ഷേ, അതു നീ പൊട്ടിക്കും വരെ,

ഞാന്‍ പറന്നുകൊണ്ടേ ഇരിക്കും...,

നെഞ്ചോടു ചിറകുകള്‍ ചേര്‍ത്ത്‌,

മേഖങ്ങളിള്‍ നിന്നും മേഖങ്ങളിലേക്ക്‌......