രാജ്ഞി




മുറിവുകൾക്കു മേൽ
വിലക്കുക്കുകളടുക്കിയ
എന്റെ സാമൃ‍ാജ്യം...

ചാര നിറം പൂശിയ
ഏഴു നിലകൾ...

വെൺചാമരക്കട്ടിൽ
താരാട്ട്‌..
പാലും മധുരവും...

അങ്ങു താഴെ
കൊതി പിടിപ്പിക്കും വഴികൾ;
പൊടി പറക്കുന്നവ..

ഇന്നലെ എനിക്കൊരു കയറു കിട്ടി...
ഊർന്നിറങ്ങുമ്പോൾ,
കൈകൾ മുറിയുന്നുണ്ടായിരുന്നു..

ഇപ്പോൾ എനിക്കു വിശക്കുന്നുണ്ട്‌
ദാഹിച്ചു വലയുന്നുണ്ട്‌..
പൊടിക്കാറ്റു വലക്കുന്നുണ്ട്‌..

എനിക്കു ജീവൻ വെച്ചിരിക്കുന്നു..
ഭൂതകാലശബ്ദം
തകരുന്ന ഗോപുരത്തിന്റേതാണ്‌...

ഞാനതിപ്പോൾ..കേൾക്കുന്നതേയില്ല..
കേൾക്കുന്നതേയില്ല..
കേൾക്കുന്നതേയില്ല..

20 comments:

sunil Jacob said...

Nice Queen............

പൊട്ട സ്ലേറ്റ്‌ said...

സത്യസന്ധമായി പറഞ്ഞാല്‍ ഒന്നും മനസിലായില്ല.

വാഴക്കോടന്‍ ‍// vazhakodan said...

ഭൂതകാലം കേള്‍ക്കാനിഷ്ടപ്പെടാത്ത രാജ്ഞി??

Pongummoodan said...

വിമർശനങ്ങളെ ഡോക്ടർ ഭയക്കുന്നു! ഭവതിയെ വാഴ്ത്താത്ത കമന്റുകൾ നിഷ്കരുണം ബ്ലോഗിൽ നിന്ന് നീക്കം ചെയ്യുന്നു. അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ടെങ്കിലും കഷ്ടമെന്ന് പറയാനേ എനിക്ക് കഴിയൂ.. കുറച്ചുകൂടി സഹിഷ്ണുതയാവാം.

ഒന്നും കൃത്യമായി മനസ്സിലാവാത്തതിനാൽ ഈ കവിതയെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല.
ഇനിയും കൂടുതലായി എഴുതാൻ കഴിയട്ടെയെന്ന് മാത്രം ആശംസിക്കുന്നു.

പാവപ്പെട്ടവൻ said...

സത്യത്തില്‍ കേള്‍ക്കാന്‍ തീരെ കഴിയുന്നില്ല .

കാപ്പിലാന്‍ said...

എനിക്ക് മനസിലാകുന്നുണ്ട് ഈ നോവുകള്‍ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു വായിച്ചിട്ട് ഒന്നും മനസ്സിലായില്ല എന്നു മാത്രം മനസ്സിലായി...........!

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പോൾ എനിക്കു വിശക്കുന്നുണ്ട്‌
ദാഹിച്ചു വലയുന്നുണ്ട്‌..
പൊടിക്കാറ്റു വലക്കുന്നുണ്ട്‌..

ഒരു പ്രവാസി.. :)

വീകെ said...

സുഖസുഷുപ്തിയിൽ കഴിഞ്ഞിരുന്ന രാജകുമാരി
താഴേക്കിറങ്ങിയ കഥയാണൊ....
കൊട്ടാരം എന്തെ പൊട്ടിത്തകർന്നു...?

അത്രക്കങ്ട് കേറീല്ല തലയീൽ...

The Fifth Question Tag...????? said...
This comment has been removed by the author.
Anonymous said...

too touching

Kaippally said...

"വിലക്കുക്കുകളടുക്കിയ"

അതെന്തരു്?

ചുമ്മ "nice" എന്നു പറഞ്ഞിട്ട് പോവാതെ സുഹൃത്തുക്കളെ. ഈ കവിത വായിച്ചിട്ട് മനസിലായാ ആരും ഇല്ലെ ഈ നാട്ടിൽ. ആരെങ്കിൽ ഇതിന്റെ അർത്ഥം എനിക്ക് പറഞ്ഞു തരൂ.

Anonymous said...

This poem is true to life...AND...
this poet made a Great POINT
through
some
simple words..
If you do not get that point, keep reading it over
and over
and
you will get that POINT !!!!!!!!!!!!

Anonymous said...

The role of a writer is not to say what we can all say, but what we are unable to say.

Blaze said...

Creativity is allowing yourself to make mistakes. To gain your own voice,forget about having it heard. Your writing is really good. It leaves me with many
experiences and I live several lives while reading it.

Anonymous said...

Doctor you have a great talent in you. Keep writing

Anonymous said...

A garden is always a series of losses set against a few triumphs, like life itself.

Sureshkumar Punjhayil said...

Enikkum vishakkunnundu Dr....!

Nannayirikkunnu, Ashamsakal...!!!

4thepeople said...

i know this queen......

Anonymous said...

this poem is so full of crap