യന്ത്രഭാഷയുടെ നിഘണ്ടുയന്ത്രഭാഷയുടെ നിഘണ്ടുവിലേക്ക്‌ ഞാൻ നടന്നത്‌
നിന്റെ കൂട്ടിനു ശേഷം..

ആദ്യ വിറയലിൽ നീയുണരുമ്പോൾ
എന്നിലൊരു മൂളിപ്പാട്ടുണരുന്നു..

നിന്റെ ഭാഷ മൗനത്തിന്റേതായിരുന്നു
യാത്രകളിൽ ഞാൻ തുരു തുരെ വർത്തമാനം പറഞ്ഞു.
പൊട്ടിച്ചിരിച്ചു..
കാർമേഘങ്ങൾ പലകുറി കടന്നു പോയ്‌
ഞാനറിയുന്നു...
നിരത്തിലെ
പൊള്ളും ചൂടിൽ
നിന്റെ ചക്ക്രങ്ങൾക്കു തീ പിടിക്കുന്നുണ്ട്‌

വല്ലാതെ വേദനിക്കുന്നുണ്ട്‌
നീ നിലവിളിച്ചതേയില്ല...

പടുകുഴികളിൽ വല്ലാതെ പിടഞ്ഞിട്ടുണ്ട്‌.

എന്നെ നീ ഉലച്ചതേയില്ല..

സഞ്ചാരികൾ ചുറ്റിനും പലകുറി കടന്നു പോയ്‌...


കുത്തി മുറിവേൽപ്പിച്ചോർ,
കുത്താതെ കുത്തിയോർ,
സമ്പത്തിനപ്പുറം നോട്ടമില്ലാത്തവർ
ഉള്ളിന്റെയുള്ളിലെ മുറിവു കാണാത്തവർ

നീയെന്റെ ആത്മാവിൻ യന്ത്രമായ്‌ മാറുക
മൗനമായെന്നോടു മിണ്ടുക..

നിൻ മുഖം മേലെന്റെ മുഖമമർത്തട്ടെ ഞാൻ

20 comments:

Priya said...

HEY, THIS TIME I GET THE PREVILAGE TO WRITE THE FIRST COMENT!
CONGRATS DL!
THE REAL ONES ARE CUMING OUT ALLAE?
DONT HIDE THE EMOTIONS, JUST LET IT FLOW
APPO V FRIENDSNNAEYYUM YANTHRAMAKKEYOO?

Anonymous said...

nalla shaille
kurae koode aezhuthukka!!
very diffrent from the others!

ഇഖ്ബാല്‍ റീമസ് said...

കവിതകള്‍ ഒന്നിനൊന്നു മെച്ചം.ആനുകാലികങ്ങളില്‍ അയക്കാറില്ലെ?

~*~മഴതുള്ളി~*~ said...

നിറങ്ങള്‍

ബാക്കിവെച്ചെന്നെ ഞാനാക്കവേ....
ഞാനാക്കവേ....
ഞാനാക്കവേ....
ഞാനാക്കവേ....
ഞാനാക്കവേ....

~*~മഴതുള്ളി~*~ said...

ഭാഷ മൗനത്തിന്റേതായിരുന്നു...
.........................
.........................
.........................
.........................
.........................

Anonymous said...

very very touching!

Sapna Anu B.George said...

മൗനമായെന്നോടു മിണ്ടുക...............നല്ല
വാക്കുകള്‍,ഇവിടെ കണ്ടതിലും പരിചപ്പെട്ടതിലും സന്തോഷം.

മുരളിക said...

മൗനമായെന്നോടു മിണ്ടുക....

athenikkishttayi....

:: niKk | നിക്ക് :: said...

ഒരു സുഹൃത്തിന്റെ ഓര്‍ക്കൂട്ട് സ്ക്രാപ്പില്‍ നിന്നിവിടെയെത്തി... :)

ഈ ഒരു ബ്ലോഗ് ഇപ്പോഴാണ്‍ കണ്ടത്...
കവിത തരക്കേടില്ല :)

ആശംസകള്‍ :)

venu said...

കുത്തിമുറിവേല്‍പ്പിച്ചോര്‍...
കുത്താതെ കുത്തിയോര്‍...
സബത്തിനപ്പുറം നോട്ടമില്ലാത്തവര്‍...
ഉള്ളിന്റെയുള്ളിലെ മുറിവു കാണാത്തവര്‍...

oru Dr-il ninnum pratheekshikkaavunna varikal....;)

sensations said...

neat!

abichens world said...

vedikeettu

Salim Cheruvadi said...

ചുരുക്കിപ്പറയട്ടെ...
ഇഷ്റ്റമായി ...

sreekanthvmenon said...

നിന്നെ കാത്ത് നിന്ന് ഇനിയും എത്ര നാൾ
കാലം മായ്കാത്ത ഓർമകൾ നെൻജിൻ നെരിപ്പൊടിൻ ഉള്ളിൽ….
നല്ല ഓർമകളൂം ആയി ഇനി ഉള്ള കാലം തീർക്കണം
മറവി ഒരു മരുന്നാകുന്ന കാലം വിദൂരം അല്ല
അപ്പൊ ഓർമ്മ കാണില്ല പലതും.
ഓർത്തു വെച്ചതിനെ എല്ലാം മൂടി വെക്കേണ്ടിയും വരാം.
അപ്പൊളും കാണാം പിത്ര് ക്കൾ തൻ കണ്ണുനീർ.
ഒരു മണ്ടൻ കഥ അല്ലെ ഇത്?
ആവാം ആവാതിരിക്കാം………………
എങ്കിലും മറക്കാതിരിക്കാം നമുക്ക് ഇതു തന്നെ അല്ലൊ ജീവിതവും
കണ്ണിൽ കണ്ടതു എല്ലാം സത്യം ആവണം എന്നില്ല…
പിന്നെ കാണാമെന്നു പറ്ഞു എങ്കിലും കണ്ടില്ല

sreekanthvmenon said...

ആറിയില്ലായിരുന്നു .....ഇങനെ ഒരു സംഭവം...
പക്ഷെ എന്ദൊ എനിക്കു ഒത്തിരി....ഇഷ്ട്ടം ആയി.
നന്ദി.................ശ്രി

Sureshkumar Punjhayil said...

Very Good work Dr. Best wishes...!!!

Sapna Anu B.George said...

kollam..good one

muhammedrasheed said...

hello

what a different style u used here.....

am fully amused by this works

created by a mind which is related with medicines

it was really fantastic my doctor

jerry said...

very nice

jerry said...

മൗനമായെന്നോടു മിണ്ടുക...............നല്ല
വാക്കുകള്‍,ഇവിടെ കണ്ടതിലും പരിചപ്പെട്ടതിലും സന്തോഷം