കൊന്ന, കണിക്കൊന്ന


വെയിലേറ്റു വാടാതെ
വേനല്‍ മഴയില്‍ ചിതറാതെ
മൊട്ടായി പൂവായി
പൂക്കുലകളായി...

വാടാതെ തളരാതെ
നാളെ മേടപ്പുലരി പിറക്കും വരെ
നീ വേണം തുണയായി
വേനലിന്‍ വസന്തമേ ...


അരിയും വെള്ളരിയും
നിറപറയും നിലവിളക്കും
മോടി കൂട്ടാന്‍
നീയില്ലെങ്കില്‍ .........
കൊന്നേ കണിക്കൊന്നേ
എനിക്കെന്ത് വിഷു ...?

ആവോളം മഴയില്ല
തന്നലെക്കാന്‍ മരങ്ങളും ഇല്ല
പിണങ്ങി പോയി
മഞ്ഞാടിയും കാറ്റാടിയും
എങ്കിലും
കൊന്നേ കന്നിക്കൊന്നേ
ഈ മേടപ്പുലരിക്കു
നീ തന്നെ വേണം...!!!

5 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

jineshgmenon said...

മഞ്ഞാടിയും കാറ്റാടിയും...
...........
എല്ലാവരും മറക്കുന്നവരെ...
ഓര്‍ക്കുന്ന..
കവിതയെ സ്നേഹിക്കുന്ന...
കവിതയില്‍ ജീവിക്കാന്‍
കൊതിക്കുന്ന ഈ കവിയത്രിക്ക്
ഇനിയൂ നല്ല്ല കവിതകള്‍ വിരീയട്ടേ

drushti said...

kollam. nannayirikkunnu, vishu... ormapeduthal...

anas peral said...

nalla post

samayam pole ee site nokkaamo?

http://www.appooppanthaadi.com/

FAST UNLOCKER said...

VAAKKUKALIL ENTHOKKEYO UNDU..EVIDEYOKKEYO KOLLUNNU...ENIKKU EZHUTHUKA ..ENTHOKEYO PARAYAANUND..