
മുക്കുറ്റീ നീ,
കൈകൾ കോർക്കുക..
കുഞ്ഞു വിരലുകൾ
മണ്ണിലാഴ്ത്തുക
അവരെത്തിടുമിപ്പോൾ..
തല നുള്ളാൻ
കളം നിറക്കാൻ
നിറം ചേർത്തൊരുപ്പുകൂനകൾ...
അവയിൽ നാം ഉരുകിടുമ്പോൾ
അവർ ചുറ്റും
കൂടി നിൽക്കും...
ആറാപ്പേ റേയ് വിളിക്കും...
ഓടിടാൻ കാൽകളില്ല..
പറന്നിടാൻ ചിറകുമില്ല..
ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...
മൺകൂനകൾ മൂനത്തെണ്ണം..
അരികത്തായ് ഞാൻ കിടപ്പൂ..
മുക്കുറ്റീ..;
അനുജത്തീ നീ,
തല താഴ്ത്തുക
ഒളിച്ചിരിക്ക...
ഘോഷങ്ങൾ..തീർന്നിടട്ടേ..
ഓടിടാൻ കാൽകളില്ല..
പറന്നിടാൻ ചിറകുകളില്ല....
ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...
ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...